മനാമയിൽ പുതിയ ഷീഷാ കഫേകൾക്ക് ലൈസൻസ്: താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് എം.പിമാർ


പ്രദീപ് പുറവങ്കര

മനാമ: മനാമ ഗവർണറേറ്റിൽ പുതിയ ഷീഷാ കഫേകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പിമാർ പ്രമേയം സമർപ്പിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കറും ഈ മേഖലയിലെ എം.പിയുമായ അഹമ്മദ് ഖാറത്തയുടെ നേതൃത്വത്തിലുള്ള സംഘം ഈ നിർദേശം മുന്നോട്ട് വെച്ചത്.

ഈ നിർദേശം ചൊവ്വാഴ്ചത്തെ പ്രതിവാര പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. തങ്ങളുടെ ആവശ്യം ബിസിനസ് ഉടമകൾക്കെതിരല്ലെന്ന് എം.പിമാർ വ്യക്തമാക്കി. മറിച്ച്, മേഖലയിലെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും താമസക്കാരുടെ ആരോഗ്യവും ജീവിതനിലവാരവും സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്. അധികാരികൾക്ക് ഈ പ്രവർത്തനം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നതുവരെ ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാനാണ് ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

article-image

add

You might also like

  • Straight Forward

Most Viewed