ജാതി അധിക്ഷേപം നടത്തി; കേരള സർവകലാശാലസംസ്‌കൃതം വകുപ്പ് മേധാവിക്കെതിരെ വിദ്യാർത്ഥി
ശാരിക
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്‌കൃതം വകുപ്പ് മേധാവി സി.എന്‍ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയുമായി പി.എച്ച്.ഡി വിദ്യാർത്ഥി വിപിന്‍ വിജയൻ. പരാതി വൈസ് ചാന്‍സലർക്കും കഴക്കൂട്ടം എ.സി.പി.യ്ക്കും നൽകിയതായി വിദ്യാർത്ഥി അറിയിച്ചു.
പി.എച്ച്.ഡി നേടുന്നതിന് അധ്യാപിക ഭീഷണിപ്പെടുത്തുകയും സുഹൃത്തുക്കളുടെ മുന്നിൽ മാനസികമായി നാണംകെടുത്തുകയും ചെയ്തെന്ന് വിദ്യാർത്ഥി പറയുന്നു. എം.ഫിൽ പഠിക്കുമ്പോൾ തന്നെ പട്ടികജാതിയിലുള്ളവനാണെന്ന വേർതിരിവ് കാണിച്ചു. പുലയന്മാർക്കും പറയന്മാർക്കും സംസ്‌കൃതം പഠിക്കാനുള്ളത് അല്ലെന്ന് പറഞ്ഞു. താഴ്ന്ന ജാതിക്കാർ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്നു പറയുകയും ചെയ്തു. പി.എച്ച്.ഡി നൽകില്ല, അർഹതയില്ലെന്ന് പറഞ്ഞു. ഇതിലൂടെ മാനസികമായി തളർന്നു. നിയമപരമായി മുന്നോട്ട് പോകും," വിദ്യാർത്ഥി വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധ്യാപിക പറഞ്ഞു. അക്കാദമിക് കാര്യങ്ങളിലേയ്ക്ക് മാത്രമേ താൻ ഇടപെട്ടിട്ടുള്ളൂ എന്ന് അവർ പറഞ്ഞു. വിദ്യാർത്ഥിക്ക് സംസ്‌കൃതം അറിയില്ലെന്ന റിപ്പോർട്ട് വൈസ് ചാൻസലർക്ക് മാത്രമേ നൽകിയിട്ടുള്ളൂ. ഡീനെന്ന നിലയിൽ എടുത്ത തീരുമാനത്തിൽ തെറ്റ് ഉണ്ടെന്ന് സർവകലാശാല പറഞ്ഞാൽ അംഗീകരിക്കുമെന്നും അവർ വ്യക്തമാക്കി. "ഞാൻ പൂണൂലിട്ട വർഗത്തിൽപ്പെട്ടത് ആഗ്രഹിച്ചതുകൊണ്ടല്ല, ജാതി അധിക്ഷേപ പ്രശ്നത്തിൽ ഒന്നും പറയാനില്ല," സി.എന്‍ വിജയകുമാരി മാധ്യമങ്ങളോട് പറഞ്ഞു.
പി.എച്ച്.ഡി വിവാദം ഇപ്പോൾ സർവകലാശാലയുടെ പരിഗണനയിൽ ആണ്. അതിനാൽ കൂടുതൽ പ്രതികരണത്തിന് സർവകലാശാലയുടെ അനുമതി ആവശ്യമാണ്. മറ്റ് വിവാദങ്ങൾ കാലം തെളിയിക്കുമെന്നും അധ്യാപിക വ്യക്തമാക്കി.
്േി
