മദ്യപിച്ച് ട്രെയ്നിൽ യാത്ര ചെയ്ത 72 പേർക്കെതിരെ കേസ്
ശാരിക
തിരുവനന്തപുരം: അമിതമായി മദ്യപിച്ച യാത്രക്കാർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. യാത്ര ചെയ്യാൻ കഴിയാത്ത വിധം മദ്യലഹരിയിൽ എത്തിയ 72 പേർക്കെതിരെ കേസ് എടുത്തതായി റെയിൽവേ പോലീസ് അറിയിച്ചു. ഇത് റെയിൽവേ പൊലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി നടത്തപ്പെട്ട പരിശോധനയിൽ കണ്ടെത്തിയതാണ്.
വർക്കലയിൽ ട്രെയിനിലെ ആക്രമണത്തിനുശേഷം മദ്യപിച്ച യാത്രക്കാരെ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. വിദേശി യാത്രക്കാരെ ഉൾപ്പെടെ പോലീസ് പരിശോധിച്ചു.
ഇതിനിടെ, വർക്കലയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകിയതിനാൽ ആക്‌സോണൽ ഇഞ്ചുറി സംഭവിച്ചതായി ഡോക്ടർമാർ വിലയിരുത്തിയിട്ടുണ്ട്. സാധാരണ നിലയിലേക്ക് മടങ്ങാൻ സമയം വേണ്ടി വരുമെന്ന് മെഡിക്കൽ ടീം വ്യക്തമാക്കി, എന്നാൽ അബോധാവസ്ഥ എത്രനാൾ തുടരും എന്ന് വ്യക്തമല്ല.
dsfsdf
