റോഡിലെ ഡിവൈഡർ തല്ലിത്തകർത്തു; കോൺഗ്രസ് നേതാവ് അനിൽ അക്കരക്കെതിരെ കേസ്


ശാരിക

തൃശൂർ: റോഡിലെ ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ കേസെടുത്തു. പേരാമംഗലം പൊലീസാണ് കരാർ കമ്പനിയുടെ പരാതിയെ തുടർന്ന് കേസ് എടുത്തത്. പൊതുമുതൽ നശിപ്പിക്കാനായി നടത്തുന്ന നടപടിയാണെന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു. സംഭവത്തിൽ 19,160 രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്ന് എഫ്.ഐ.ആർ പറയുന്നു.

മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായ യുഡേൺ അടച്ചതാണ് അനിൽ അക്കരയെ പ്രകോപിപ്പിച്ചത്. തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്ര ഭാഗത്തേക്ക് തിരിയാൻ അമല ആശുപത്രി വരെ പോകി യുഡേൺ എടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരെ അനിൽ അക്കര പ്രതിഷേധിച്ചായിരുന്നു നടപടി.

സംഭവ സമയത്ത് അനിൽ അക്കര വാഹനത്തിലായിരുന്നു. ഡിവൈഡർ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് അനിൽ അക്കര ഡിവൈഡർ തല്ലിത്തകർത്തു. വിഷയത്തിൽ ജില്ലാ കലക്ടറോട് അനിൽ അക്കര മുൻപ് പരാതി നൽകിയിരുന്നു.

article-image

്േ്ിേ

You might also like

  • Straight Forward

Most Viewed