റാപ്പർ വേടന്റെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു
ശാരിക
കൊച്ചി: റാപ്പർ വേടന്റെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. സംഗീതപരിപാടികളിൽ പങ്കെടുക്കുന്നതിനായി വിദേശത്തേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് വേടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
നവംബർ 11ന് ദുബായ്, 28ന് ഖത്തർ, ഡിസംബർ 13ന് ഫ്രാൻസ്, ഡിസംബർ 20ന് ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ സംഗീതപരിപാടികളുണ്ടെന്ന് വേടൻ കോടതിയെ അറിയിച്ചു.
തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കർശനമായ ജാമ്യവ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു.
സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം എന്നവയായിരുന്നു പ്രധാന വ്യവസ്ഥകൾ. ഈ വ്യവസ്ഥകളിൽ ഇളവ് വേണമെന്ന വേടന്റെ ആവശ്യം കോടതി അംഗീകരിച്ചു.
മുൻപ് ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് എടുത്ത മറ്റൊരു കേസിലും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു.
sdsd
