ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിച്ചു; വിജയപ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ
 
                                                            ഷീബ വിജയൻ
തിരുവനന്തപുരം: 266 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. കേരളപ്പിറവി ദിനമായ ശനിയാഴ്ച വിജയ പ്രഖ്യാപനം നടത്തുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കിയിരുന്നു. സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.
ഓണറേറിയം വർധനയുടെ ക്രെഡിറ്റ് നേടാൻ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് സമര സമിതിയുടെ നിർണായക നീക്കം. കേരളപ്പിറവി ദിനമായ നാളെ സെക്രട്ടേറിയറ്റിനു മുന്നിൽ ആശാസമര സമിതി വിജയദിനം ആചരിക്കും. ഇതിലേക്ക് പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവരെ ക്ഷണിക്കുമെന്നും നേതാക്കൾ പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആശമാരെ അവഗണിച്ചവർക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറി ക്യാമ്പയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
dsadsadsfds
 
												
										 
																	