പെൻഷൻ വർധനവ്; ചെന്നിത്തല വെപ്രാളപ്പെടേണ്ട, അടുത്ത തവണയും എൽഡിഎഫ് തന്നെ അധികാരത്തിലെത്തും: മന്ത്രി വാസവൻ
 
                                                            ഷീബ വിജയൻ
കണ്ണൂർ: ക്ഷേമ പെൻഷൻ വർധിപ്പിച്ച് രണ്ടായിരം രൂപയാക്കിയത് ഇപ്പോഴത്തെ തീരുമാനമല്ലെന്നും രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ കാബിനറ്റ് തീരുമാനമായിരുന്നുവെന്നും മന്ത്രി വി.എൻ. വാസവൻ. സർക്കാരിന്‍റെ സാന്പത്തിക ഭദ്രത മെച്ചപ്പെടുന്പോൾ പെൻഷൻ കൂട്ടണമെന്ന് ആദ്യ കാബിനറ്റിൽത്തന്നെ നിശ്ചയിച്ചിരുന്നു. ഇപ്പോൾ സാന്പത്തിക ഭദ്രത മെച്ചപ്പെട്ടപ്പോൾ നടപ്പാക്കിയെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പെൻഷൻ വർധിപ്പിച്ച് പ്രഖ്യാപനം നടത്തി അതിലൂടെ അടുത്ത സർക്കാരിന്‍റെ തലയിൽ സാന്പത്തിക ബാധ്യത കെട്ടിവയ്ക്കാനുള്ള നീക്കമാണു സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ, അക്കാര്യം ഓർത്ത് രമേശ് ചെന്നിത്തല ആശങ്കപ്പെടേണ്ടതില്ലെന്നും അടുത്ത തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നുമായിരുന്നു മറുപടി.
cxfvfvbcx
 
												
										 
																	