'വോയ്‌സ് ഓഫ് ആലപ്പി' ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം


പ്രദീപ് പുറവങ്കര

മനാമ: വോയ്‌സ് ഓഫ് ആലപ്പി ബഹ്‌റൈൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം മനാമയിലെ സിഞ്ച് അഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടന്നു. സംഘടനയുടെ പ്രസിഡന്റ് സിബിൻ സലിം ജേഴ്സി പ്രകാശനം നിർവഹിച്ചു. ടീമിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ജേഴ്‌സി പ്രകാശനം നടത്തിയത്.

പ്രകാശന ചടങ്ങിനോടനുബന്ധിച്ച് ഒരു സൗഹൃദ മത്സരവും സംഘടിപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി ധനേഷ് മുരളി, സ്പോർട്സ് വിംഗ് കൺവീനർ ഗിരീഷ്, വൈസ് പ്രസിഡന്റ് അനുപ് ശശി കുമാർ, ഹമദ് ടൗൺ ഏരിയ പ്രസിഡണ്ടും സെൻട്രൽ എക്സിക്യൂട്ടീവ് അംഗവുമായ ഷഫീഖ്, വനിതാ വിംഗ് കോർഡിനേറ്റർ രശ്മി അനൂപ്, ക്രിക്കറ്റ് ടീമംഗങ്ങൾ എന്നിവർ പങ്കെടുത്തു.

article-image

safsf

You might also like

  • Straight Forward

Most Viewed