വേടന് ആശ്വാസം; കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
ഷീബ വിജയൻ
കൊച്ചി I റാപ്പര്‍ വേടന് ആശ്വാസം. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെന്‍ട്രല്‍ പൊലീസെടുത്ത കേസില്‍ കേരളം വിട്ടുപോകരുതെന്നതടക്കം വ്യവസ്ഥകളോടെയാണ് സെഷന്‍സ് കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
ഈ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യമായിരുന്നു വേടന്‍ മുന്നോട്ടുവെച്ചത്. സ്റ്റേജ് പെര്‍ഫോമന്‍സ് ആണ് തന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമെന്നും അതിനാല്‍ ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നും വേടന്‍ ആവശ്യപ്പെട്ടിരുന്നു.
adsdsaadsdsa
