ഫീസ് വർധന; കാസർഗോഡ് പടന്നക്കാട് കാർഷിക കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചിൽ പൊലീസുമായി വാക്കേറ്റം


ഷീബ വിജയൻ

കാസർഗോഡ് I പടന്നക്കാട് കാർഷിക കോളജിൽ വിദ്യാർഥികളുടെ കുത്തനെയുള്ള ഫീസ് വർധനവിനെതിരെ എസ്എഫ്ഐ പ്രതിഷേധ മാർച്ച്‌. കാർഷിക സർവകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. കോളജിന്റെ മതിൽചാടികടക്കാനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു ഇതിനിടയിലാണ് വാക്കേറ്റമുണ്ടായത്. കാർഷിക സർവകലാശാല വൈസ് ചാൻസലർക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം നടന്നത്. ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് എസ്എഫ്ഐ.

കാർഷിക സർവകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാൻ വിദ്യാർഥികളുടെ ഫീസ് കുത്തനെ ഉയർത്തിയ നടപടിക്കെതിരെ എസ്എഫ്ഐയുടെ വൻ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ അരങ്ങേറിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കാർഷിക സർവകലാശാലയുടെ ആഭ്യന്തര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമസ്റ്റർ ഫീസ് ഇരട്ടിയിലധികം ഉയർത്തുന്നത്. പിഎച്ച്ഡി വിദ്യാർഥികളുടെ സെമസ്റ്റർ ഫീസ് 18780 എന്നത് 60000 ആയി ഉയർത്തും. പി.ജി വിദ്യാർഥികളുടേത് 17845 എന്നത് 55000 ആയും ഡിഗ്രി വിദ്യാർഥികളുടേത് 12000 എന്നത് 50000 ആയി ഉയർത്താനുമുള്ള തീരുമാനത്തിനെതിരെയാണ് പ്രധിഷേധം.

article-image

ോേോേേോേോ

You might also like

  • Straight Forward

Most Viewed