ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്'; വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാൽ


 ഷീബ വിജയൻ

കൊച്ചി I മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന 'തുടക്കം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വ്യാഴാഴ്ച കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് എന്നിവരും പൂജ ചടങ്ങിനെത്തി. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമാണ്.

മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. "ഞാനൊരിക്കൽ പോലും വിചാരിച്ചതല്ല എന്റെ കുട്ടികൾ സിനിമയിൽ അഭിനയിക്കുമെന്ന്. കാരണം അവർക്ക് അവരുടേതായിട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വർഷങ്ങൾ നിലനിർത്തിയത്' - മോഹൻലാൽ പറഞ്ഞു.

'എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകൾക്കിട്ട പേര് പോലും വിസ്മയ മോഹൻലാൽ എന്നാണ്. ഒരുപാട് കാര്യങ്ങൾ വിസ്മയ പഠിച്ചിട്ടുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല. എന്നാൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾക്കുണ്ട്. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു'- മോഹൻലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ മകനും തുടക്കത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

article-image

assaadsds

You might also like

  • Straight Forward

Most Viewed