ബഹ്‌റൈനിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ അംവാജ് ഐലൻഡ്‌സിലെ താമസസ്ഥലത്ത് 29 വയസ്സുകാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെല്ലനാട് സ്വദേശി അജിത്ത് കുമാറാണ് മരണപ്പെട്ടത്.

ബഹ്‌റൈൻ എയർപോർട്ടിലെ ജീവനക്കാരനായിരുന്നു അജിത്ത് കുമാർ. അംവാജിലെ താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ കുമാറാണ് പിതാവ്. മാതാവ് രാധാമണി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed