കാമറൂണിൽ എട്ടാം തവണയും പോൾ ബിയ പ്രസിഡന്റ് പദവിയിലേക്ക്
ശാരിക
യവുൻഡേ l കാമറൂണിൽ എട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ വീണ്ടും പ്രസിഡന്റായി. കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് (CPDM) പാർട്ടി നേതാവായ പോൾ ബിയ 53.7 ശതമാനം വോട്ടുകൾ നേടി വിജയം സ്വന്തമാക്കി. എതിരാളിയായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 92 കാരനായ പോൾ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയെന്ന റെക്കോർഡും സ്വന്തമാക്കി.
തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് വ്യാപകമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ സുരക്ഷാസേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ടു. പോൾ ബിയയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് യുവജന സംഘടനകളുടെ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്.
1982 മുതൽ കാമറൂൺ പ്രസിഡന്റായി തുടരുന്ന പോൾ ബിയ, അതിന് മുമ്പ് 1975 മുതൽ ഏഴ് വർഷം പ്രധാനമന്ത്രിയായിരുന്നു. 2008ൽ പ്രസിഡന്റിന്റെ കാലാവധി പരിമിതി നീക്കിയതോടെ അദ്ദേഹം തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ ജയിച്ച് അധികാരം ഉറപ്പിച്ചു.
േിേി
