കർണാടകയിൽ കന്നുകാലികളെ കയറ്റിയ ലോറി നിർത്താതെ പോയി'; മലയാളി ഡ്രൈവറെ വെടിവെച്ച് വീഴ്ത്തി പൊലീസ്

ഷീബ വിജയൻ
കാസർകോട് | കർണാടകയിൽ കന്നുകാലികളെ കയറ്റിയ ലോറി നിർത്താതെ പോയതിനെ തുടർന്ന് മലയാളി ഡ്രൈവറെ വെടിവെച്ച് വീഴ്ത്തി പൊലീസ്. കാസർകോട് ദേലമ്പാടിയിലെ അബ്ദുല്ലക്കാണ് വെടിയേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്നുകാലികളെ കയറ്റിയ ലോറി നിർത്താതെ പോയതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ കർണാടക സംപ്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരിയിലാണ് സംഭവം. സംപ്യ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്നുകാലികളെ കയറ്റിയ ലോറി എത്തിയത്. പൊലീസ് കൈകാണിച്ചുവെങ്കിലും നിർത്തിയില്ലെന്ന് പറയുന്നു. പൊലീസ് പിന്തുടർന്നുവെങ്കിലും നിർത്താൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് വെടി ഉതിർത്തതെന്നാണ് പൊലീസ് പറയുന്നത്. ആദ്യത്തെ വെടി വാഹനത്തിനും രണ്ടാമത്തെ വെടി അബ്ദുല്ലയുടെ കാലിനുമാണ് ഏറ്റത്.
പത്ത് കന്നുകാലികളുമായാണ് അബ്ദുല്ല കേരളത്തിലേക്ക് ലോറിയില്‍ വന്നത്.
േ്ോ്േ്േോോേ