ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി

ഷീബ വിജയൻ
തൃശൂർ | ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഹ്‌ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാര്‍ക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങി അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, പലിശക്കാരില്‍ നിന്ന് കടുത്ത മര്‍ദിനം നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. കച്ചവട സ്ഥാപനത്തില്‍ കയറി പലിശക്കാര്‍ പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്‍ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മക്കളായ ഷിയാസും ഹക്കീമും പറഞ്ഞു. ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതില്‍ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയുടെയും മകന്‍റെയും മുന്നിലിട്ട് ചേട്ടനെ അസഭ്യം പറഞ്ഞു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഭീഷണിപ്പെടുത്തി മര്‍ദിച്ചതായും സഹോദരന്‍ ഹക്കിം വ്യക്തമാക്കി.
േേേേോോേ