എംആർ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാനായി അധിക ചുമതല

ശാരിക
തിരുവനന്തപുരം l എക്സൈസ് കമ്മിഷണർ സ്ഥാനത്തിനു പുറമേ എം ആർ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാനായി അധിക ചുമലയും. ഹർഷിത അട്ടല്ലൂരിയായിരുന്നു ബെവ്കോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും.
2021 വരെ എക്സൈസ് കമ്മിഷണർ തന്നെയായിരുന്നു ബെവ്കോയുടെ ചെയർമാൻ. പിന്നീട് യോഗേഷ് ഗുപ്ത ബെവ്കോ തലപ്പത്ത് എത്തിയപ്പോൾ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.
sdaff