സ്വർണവിലയിൽ സർവകാല റെക്കോഡ് ; പവന് 78,000 കടന്നു


ഷീബ വിജയൻ 

കൊച്ചി I സ്വർണവിലയിൽ സർവകാല റെക്കോഡ്. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ ഉയർന്നത് 9805 ആയപ്പോൾ ഒരു പവന് വില 78,440 ആയി ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്. ചൊവ്വാഴ്ച ചൊവ്വാഴ്ച 77,800 രൂപയായിരുന്നതിൽനിന്ന് 640 രൂപയാണ് ഒറ്റദിവസം ഉയർന്നത്. ആഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. 12 ദിവസത്തിനുള്ളിൽ ഇത് 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.18 കാരറ്റ് സ്വർണത്തിന് ഗ്രാം വില 66 രൂപ കൂടി 8,023ലെത്തി.

സ്വർണത്തിന്‍റെ അന്താരാഷ്ട്ര വില ഔൺസിന് 3531 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08ലും ആണ്. ഒരു കിലോ 24 കാരറ്റ് സ്വർണ്ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപയായിട്ടുണ്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, താരിഫ് നിരക്ക് വർധന, ലോക ക്രമത്തിൽ വരുന്ന മാറ്റങ്ങൾ എല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവില ഉയരന്നതിന് കാരണമാകുന്നുണ്ട്. സംഘർഷങ്ങൾ നിലനിൽക്കെ ഓൺലൈൻ ട്രേഡിങ്ങിൽ വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപം വിറ്റഴിക്കാതെ ഹോൾഡ് ചെയ്യുകയാണ്. സ്വർണത്തിൽ നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം വർദ്ധിച്ചതോടെ 10 പേർ വിറ്റഴിച്ചാലും 100 പേർ വാങ്ങാൻ ഉണ്ടെന്നുള്ളതാണ് സ്വർണത്തിന് ഏറ്റവും വലിയ പോസിറ്റീവ് ഘടകം. സെൻട്രൽ ബാങ്കുകൾ യു.എസ് ട്രഷറി ബോണ്ടുകൾ വാങ്ങാതെ സ്വർണം വാങ്ങുന്നതും വിലവർധനക്ക് കാരണമായിട്ടുണ്ട്.

article-image

SDGDGSDFS

article-image

AXADSDAS

You might also like

Most Viewed