ദേശീയ അവാർഡ് കിട്ടുന്നത് ആദ്യമായി: വലിപ്പച്ചെറുപ്പം പറയാൻ താൻ ആളല്ലെന്ന് വിജയരാഘവൻ

ഷീബ വിജയൻ
കൊച്ചി I ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരിച്ച് നടൻ വിജയരാഘവൻ. തനിക്ക് ആദ്യമായാണ് ദേശീയ പുരസ്കാരം ലഭിക്കുന്നതെന്നും അതിന്‍റെ വലിപ്പച്ചെറുപ്പം നോക്കാൻ താൻ ആളല്ലെന്നും വിജയരാഘവൻ പറഞ്ഞു. മത്സരിച്ച് അഭിനയിച്ചു എന്ന് പറയുമ്പോലെ, മത്സരിക്കേണ്ട സംഭവം അല്ല അഭിനയം. താൻ അഭിനയിച്ച ഇട്ടൂപ്പ് എന്ന കഥാപാത്രം തന്‍റേതായ രീതിയിൽ സൃഷ്ടിച്ചെടുത്ത കഥാപാത്രമാണ്. ഷാരൂഖ് ഖാൻ അഭിനയിച്ചത് അദ്ദേഹത്തിന്‍റെ കഥാപാത്രമാണ്. അതിൽ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട അധികാരം ജൂറിക്കാണെന്നും വിജയരാഘവൻ പറഞ്ഞു.
DSDSFDFS