വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി


ഷീബ വിജയൻ

തിരുവന്തപുരം I വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി.

പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് പരാതിയില്‍ ദിനു വ്യക്തമാക്കുന്നത്. ഇത് The SC/ST (Prevention of Atrocities)Atcന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ദിനു സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നല്‍കണമെന്നാണ് അടൂര്‍ ഗോപാലകൃഷ്ണൻ സിനിമാ കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞത്. സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത് ഒരു രീതിയിലുമുള്ള പ്രോത്സാഹനമല്ല. മൂന്ന് മാസത്തെ ആഴത്തിലുള്ള പരിശീലനം നല്‍കിയിട്ട് മാത്രമേ അവര്‍ക്ക് സിനിമ നിര്‍മിക്കാന്‍ അവസരം നല്‍കാവൂ എന്നും ഇത് ജനങ്ങളുടെ നികുതി പണമാണെന്നും അടൂര്‍ പറഞ്ഞിരുന്നു.

article-image

DSADSADSFDFS

You might also like

  • Straight Forward

Most Viewed