സ്‌കൂള്‍ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റണമെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം: വിദ്യാഭ്യാസമന്ത്രി


ഷീബ വിജയൻ 

തിരുവനന്തപുരം I സ്‌കൂള്‍ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റണമെന്ന് പറഞ്ഞത് ഔദ്യോഗിക അറിയിപ്പല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്കിലൂടെ പങ്കുവച്ചത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വിഷയത്തെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിതെന്നും മഴക്കാലത്ത് തീരദേശത്തെ കുട്ടികൾ സ്‌കൂളിലെത്താൻ ബുദ്ധിമുട്ടുന്നുവെന്നും അതിനാൽ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ശിവൻകുട്ടി പറഞ്ഞു. ‌‌ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഇത്രയധികം പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് കരുതിയില്ല. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ലഭിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയെ അറിയിക്കും. അദ്ദേഹത്തിന്‍റെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി വ്യാഴാഴ്ച ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.

article-image

ASADSADSAS

You might also like

  • Straight Forward

Most Viewed