ഗോവിന്ദച്ചാമിയെ വെറുതേ വിടില്ല, വധശിക്ഷയിൽ ഇളവ് നൽകിയത് തെറ്റെന്ന് തെളിഞ്ഞു, ജയിലിൽ യാതൊരു സുരക്ഷയുമില്ല’; രൂക്ഷ വിമർശനവുമായി സൗമ്യയുടെ മാതാവ്

ഷീബ വിജയൻ
കോട്ടയം I ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ വകുപ്പ് അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് സുമതി. കണ്ണൂർ ജയിലിൽ യാതൊരു സുരക്ഷയുമില്ലെന്ന ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലൂടെ വ്യക്തമായെന്ന് സുമതി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു നിന്നുള്ള സഹായം ലഭിക്കാതെ വലിയ മതിൽ ചാടാൻ തടവുപുള്ളിക്ക് സാധിക്കില്ലെന്നും സുമതി ചൂണ്ടിക്കാട്ടി. 'എന്‍റെ മകളെ ഇല്ലാതാക്കിയിട്ട് ഗോവിന്ദച്ചാമി പുറത്തുകൂടെ നടക്കില്ല. അവനെ വെറുതേ വിടില്ല. ജയിലിനുള്ളിൽ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. അല്ലാതെ പുറത്തുകടക്കാനാവില്ല. നല്ല തടവുകാരനാണെങ്കിൽ ശിക്ഷ പൂർത്തിയാക്കിയാണ് പുറത്തിറങ്ങേണ്ടിയിരുന്നത്. ജയിൽ ചാടിയ ഗോവിന്ദച്ചാമി ഇതിലും വലിയ കുറ്റങ്ങൾ ചെയ്യില്ലെന്ന് പറയാൻ സാധിക്കില്ല. സൗമ്യ കൊല്ലപ്പെട്ടിട്ട് 15 വർഷമായി. ഇന്ന് രാവിലെയും ഗോവിന്ദച്ചാമിയെ കുറിച്ച് ഓർത്തതാണ്. വധശിക്ഷയിൽ ഇളവ് നൽകിയത് തെറ്റാണെന്ന് ജയിൽ ചാട്ടത്തിലൂടെ തെളിഞ്ഞെന്നും സുമതി ചൂണ്ടിക്കാട്ടി.
SADADSADSASD