വി എസിന് ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാൻ ആർക്കും സാധിക്കില്ല: ജോയ് മാത്യു


ഷീബ വിജയൻ

തിരുവന്തപുരം I അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ താൻ ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചതിൽ മനംനൊന്തും അമർഷിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടുവെന്ന് നടൻ ജോയ് മാത്യു. എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് പറ്റുമോയെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരയുള്ള വിമർശനങ്ങൾക്കാണ് ജോയ് മാത്യു മറുപടി നൽകുന്നത്.

”അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനംനൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെക്കണ്ടു. എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.
പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ‘ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ ‘എന്ന് പറയാവുന്ന ഒരാളെയെങ്കിലും – എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ? അങ്ങിനെയെങ്കിൽ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ് ” -ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു

article-image

DZVVZVXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed