മെഡിക്കൽ കോളജ് അപകടം; മന്ത്രി വീണാ ജോർജ് ബിന്ദുവിന്‍റെ വീട്ടിലെത്തി

ഷീബ വിജയൻ
കോട്ടയം: മെഡിക്കൽകോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്‍റെ തലയോലപ്പറമ്പിലെ വീട്ടിൽ മന്ത്രി വീണാ ജോർജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നൽകണമെന്ന് ബിന്ദുവിന്‍റെ ഭർത്താവ് മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനിൽ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണിൽ സംസാരിച്ച മന്ത്രി ബിന്ദുവിന്‍റെ മകൾ നവമിയുടെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ോേോേ്ോ്േ