മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നു; പെ​രി​യാർ തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം


ഷീബ വിജയൻ 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്‍റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് അറിയിച്ചു. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ സെക്കൻഡിൽ 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മുന്‍കരുതലിന്‍റെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

ശനിയാഴ്ച രാത്രി പത്തോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടിപ്രദേശമായ പെരിയാർ കടുവാസങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്.

article-image

dfsfsdfsdfd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed