ആര്യാടൻ ഷൗക്കത്ത് ഇനി എംഎൽഎ; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു


ഷീബ വിജയൻ 

തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

article-image

dxsasdsadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed