വാൽപ്പാറയിൽ നാലുവയസുകാരിയെ കൊന്ന പുലി കെണിയിൽ കുടുങ്ങി


ഷീബ വിജയൻ

തൃശൂർ: തമിഴ്‌നാട് വാൽപ്പാറയിൽ നാലുവയസുകാരിയെ ഭക്ഷിച്ച നരഭോജി പുലി കെണിയിൽ കുടുങ്ങി. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന പച്ചമല എസ്റ്റേറ്റിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ കഴിഞ്ഞ ജൂൺ 20നാണ് പുലി പിടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു പുലിയുടെ ആക്രമണം. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

article-image

sdedfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed