ഭാരതാംബ ചിത്രവിവാദം; ശിവന്‍കുട്ടി ഇറങ്ങിപ്പോയത് നന്നായെന്ന് കെ.മുരളീധരന്‍


ഷീബ വിജയൻ

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്‌കരിച്ച മന്ത്രി ശിവന്‍കുട്ടിയുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ശിവന്‍കുട്ടി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയത് നന്നായി. അത് തന്നെയാണ് ചെയ്യേണ്ടതെന്നും മുരളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ തയാറാകണം. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു ചടങ്ങിലും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്‌കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

article-image

eerwewqseqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed