ഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാൽ ഭൂമിദേവിയെ പൂജിക്കുകയാണ് ; സുരേഷ് ഗോപി


ഷീബ വിജയൻ

തിരുവന്തപുരം:ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു.

ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാരതാംബ വിവാദത്തിൽ വല്യകാരങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കം. ഭാരതംബയുടെ ചിത്രത്തിൽ പൂവിടുന്നത് ചെയ്യുന്നവരുടെ അവകാശം. വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുകയാണ്, അതുമാത്രമാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഏതു മാപ്പിനെയാണ് അംഗീകരിക്കുന്നത്. 71 മുൻപുള്ളതാണോ 47ന് മുൻപുള്ളതാണോ അംഗീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിമാരുടെ പേഴ്സൺ സ്റ്റാഫിൻ്റെ പെൻഷനിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. പെൻഷൻ കൊടുക്കുന്നവരോട് ഒട്ടും യോജിപ്പില്ല. യോജിപ്പില്ലെന്ന് മാത്രമല്ല ഭയങ്കര എതിർപ്പുമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

article-image

dfgfdgsdsdssda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed