ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു


ഷീബ വിജയൻ

തിരുവന്തപുരം: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു ശുക്ല അടക്കം നാലുപേരാണ് ഭാഗമാകുന്നത്. ദൗത്യം നാളെ നടത്താനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ ദൗത്യം വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം ഐഎസ്ആര്‍ഒയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം 22ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:12ന് വിക്ഷേപണം നടക്കുമെന്നാണ് ആക്‌സിയം സ്‌പേസ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സ്വെസ്ദ മോഡ്യൂളില്‍ നടന്ന അറ്റകുറ്റ പണികള്‍ക്ക് ശേഷം നിലയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് തുടരുകയാണ്.

ആക്സിയം സ്പേസ്, നാസ, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. 31 രാജ്യങ്ങളില്‍ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങള്‍ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമാണ്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സനാണു യാത്രയുടെ കമാന്‍ഡര്‍. സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നീ 2 യാത്രികരും ഒപ്പമുണ്ട്.

article-image

SDSVSDASD

You might also like

Most Viewed