പന്തീരാങ്കാവിൽ 40 ലക്ഷം കവർന്ന കേസ്; പ്രതി ഷിബിൻ ലാൽ പിടിയിൽ


ഷീബ വിജയൻ 

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ സംഭവത്തിൽ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാൽ നഷ്ടപ്പെട്ട പണം കണ്ടെത്താനായിട്ടില്ല. ഷിബിൻ ലാലിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പ്രതി പണവുമായി കടന്നുകളയാൻ ഉപയോഗിച്ച സ്കൂട്ടർ നേരത്തേ കണ്ടെത്തിയിരുന്നു.

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്‍റെ കൈയിൽനിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞെന്നാണ് കേസ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നിലാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദിന്‍റെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം ഷിബിന്‍ ലാല്‍ കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

article-image

ഷീബ വിജയൻ 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed