പി.ഡി.പിയാണോ വെൽഫെയർ പാർട്ടിയാണോ വർഗീയ പാർട്ടി എന്ന് ജനങ്ങൾ വിലയിരുത്തും; സണ്ണി ജോസഫ്


ഷീബ വിജയൻ 

നിലമ്പൂർ : പി.ഡി.പി ആണോ വെൽഫെയർ പാർട്ടിയാണോ വർഗീയ പാർട്ടി എന്ന് ജനങ്ങൾ വിലയിരുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയുടെ പിന്തുണയെ വിമർശിക്കുന്നതിലൂടെ സി.പി.എം അവസരവാദമാണ് വ്യക്തമാകുന്നത്. സി.പി.എമ്മിൻ്റ അവസരവാദനയം കേരള ജനതക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിന് ആരെയും കൂട്ടാം. സി.പി.എം തൊട്ടാൽ എല്ലാവരും ശുദ്ധമാകും. സി.പി.എമ്മിന്റെ കൂടെ കൂടാത്തവരെ അശുദ്ധരായി കാണുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

'തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നും' അദ്ദേഹം പറഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടുകളും സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിൻറെ നന്മ പ്രതീക്ഷിക്കുന്ന സി.പി.എമ്മുകാരും യു.ഡി.എഫിന് വോട്ട് ചെയ്യും. സി.പി.എമ്മിന്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ല. സി.പി.എം ചെയ്യുന്നത് ന്യായീകരിക്കുന്നതാണ് സി.പി.എം നിലപാടെന്നും സണ്ണി ജോസഫ് പറഞ്ഞു.

article-image

ADFSDFSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed