കാവാലത്തെ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍


ഷീബ വിജയൻ 

ആലപ്പുഴ: കാവാലത്തെ യുവാവിന്‍റെ മരണം കൊലപാതകം. കാവാലം സ്വദേശി സുരേഷ്‌കുമാറിന്‍റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവാലം സ്വദേശികളായ ഹരികൃഷ്ണന്‍, യദുകുമാര്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സുരേഷ് കുമാര്‍ മരിച്ചത്. വാഹനത്തില്‍നിന്ന് വീണ് പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുന്നതിനിടെ തലയ്ക്ക് അണുബാധയേറ്റാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ യുവാവിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് വ്യക്തമായി. മദ്യപിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് അണുബാധയിലേക്ക് നയിച്ചതും മരണത്തില്‍ കലാശിച്ചതുമെന്ന് പോലീസ് വ്യക്തമാക്കി.

article-image

asddsadfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed