കെനിയ വാഹനാപകടം; മരിച്ച മലയാളികളിൽ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസുള്ള കുട്ടിയും, പോസ്റ്റ്‌മോർട്ടം പൂർത്തിയായി


 ഷീബ വിജയൻ 

ഖത്തർ: കെനിയയിൽ അപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ ചൊവ്വാഴ്ച രാത്രിതന്നെ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഇന്നോ വ്യാഴാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേരാണ് മരിച്ചത്. പാലക്കാട് നിന്നുള്ള റിയ ആന്‍ (41), ടൈറ റോഡ്രിഗ്‌സ് (എട്ട്), തൃശൂരില്‍ നിന്നുള്ള ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (ഒന്നര), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

article-image

dqswsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed