പി.വി.അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ: എം.വി.ജയരാജൻ


ഷീബ വിജയൻ

മലപ്പുറം: പി.വി.അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്‍. അൻവറിനെ യുഡിഎഫ് ചവിട്ടിത്തേക്കുന്നു. എന്തിനാണ് അൻവർ നാണംകെട്ട നടപടിക്ക് പോയത്. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ സ്ഥാനാർഥിവരുമെന്നും എം.വി.ജയരാജൻ പറഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എൽഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി പ്രവർത്തിക്കുന്ന ആളാണ് ഷിനാസ്.

article-image

fsfsdefaqdswsaqe

You might also like

  • Lulu Exchange
  • Straight Forward

Most Viewed