പി.വി.അൻവർ കറിവേപ്പില ; ആർക്കും വേണ്ട: പിണറായി വിജയൻ


ഷീബ വിജയൻ

തിരുവനന്തപുരം: പി.വി.അൻവറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും അദ്ദേഹത്തെ ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ എൽഡിഎഫിന്‍റെ സ്ഥാനാർഥി നിർണയം ഉടൻ ഉണ്ടാകുമെന്നും കൂടിയാലോചനകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്‍റെ അനുമതി തേടും. ഈ വിഷയത്തിൽ നിയമ നിർമാണത്തിനുള്ള സാധ്യതയും തേടും. സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്‌തുത പരിശോധിക്കാതെയുള്ള വിമർശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്യജീവി പ്രശ്നം നേരിടുന്നതിന് പ്രധാന തടസം കേന്ദ്ര നിയമമാണെന്നും നിയമം കൊണ്ടുവന്നത് ഇന്ദിരാഗാന്ധി സർക്കാർ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 എ പ്രകാരം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ആക്രമണ കാരിയായ വന്യമൃഗങ്ങളെ ഉൻമൂലനം ചെയ്യാൻ തടസമാണ്. ഈ കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ സംസ്ഥാനത്തിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

article-image

fsdsdfsdsfd

You might also like

Most Viewed