ആദ്യമായി ഒരു മലയോര കർഷകന്റെ പുത്രൻ കെപിസിസി പ്രസിഡന്റാകുന്നു'; സണ്ണി ജോസഫിന് ആശംസിച്ച് ആന്റണി


കെപിസിസി പ്രസിഡന്റായി ചുമതലേയേറ്റെടുക്കുന്നതിന് മുൻപായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് സണ്ണി ജോസഫ്. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.

യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാൻ കഴിഞ്ഞാൽ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. താൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗങ്ങൾ തീരദേശ, മലയോര ജനങ്ങളാണ്. കേരളത്തിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയോര കർഷകന്റെ പുത്രൻ കെപിസിസി പ്രസിഡന്റായിരിക്കുന്നു. കേരളമെമ്പാടും മലയോര മേഖലയിലെ ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ സണ്ണി ജോസഫിന്റെ നിയമനം അവർക്ക് കൂടുതൽ കരുത്ത് നൽകുമെന്നും എ കെ ആന്റണി പറഞ്ഞു.

article-image

xzadsadsads

You might also like

Most Viewed