ദല്ലാള്‍ നന്ദകുമാറുമായി ഇപിക്ക് എന്ത് ബന്ധം’; CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം


സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജന് രൂക്ഷ വിമര്‍ശനം. പ്രകാശ് ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി ഇ പി ജയരാജന് എന്തു ബന്ധമെന്ന് പ്രതിനിധികള്‍ ചോദിച്ചു. വിഷയം എന്തുകൊണ്ട് പാര്‍ട്ടി പരിശോധിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഇന്ന് ആരംഭിക്കുകയാണ്. അതിന്റെ മുന്നോടിയായി പൊതു ചര്‍ച്ച ഇന്നലെ പകുതിയോളം അവസാനിച്ചിരുന്നു. ഈ പൊതു ചര്‍ച്ചയിലാണ് ഇ പി ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ജില്ലാ നേതൃത്വത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്.

ഇന്നലെ തുടങ്ങിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ നേതൃത്വത്തില്‍ ഉയര്‍ത്തിയത്. എ ഡി എം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടായിരുന്നു ശരിയെന്ന് തെളിഞ്ഞതായും, എന്നാല്‍ കണ്ണൂര്‍ പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തിരുവല്ല വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം ഒരു വിഭാഗത്തിന് ഒപ്പം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പൊതു ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് നേതൃത്വം ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.

article-image

ോ്ാേൈാ്ാേൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed