മൊയ്‌ദീൻ പേരാമ്പ്രക്ക് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി യാത്ര അയപ്പ് നൽകി


നാല് പതിറ്റാണ്ട് കാലത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസിയുടെ സജീവ പ്രവർത്തകനും, കെഎംസിസി പേരാമ്പ്ര മണ്ഡലം മുൻ ഭാരവാഹിയുമായ മൊയ്‌ദീൻ സാഹിബ്‌ പേരാമ്പ്രക്ക് പുതുതായി രൂപം കൊണ്ട കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റി യാത്ര അയപ്പ് നൽകി. കെഎംസിസി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ എസ് വി ജലീൽ സാഹിബ് മൊയ്‌ദീൻ സാഹിബിനെ ഷാൾ അണിയിച്ചു ആദരിച്ചു. തിരൂർ മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ മലപ്പുറം ജില്ലാ ഭാരവാഹി റിയാസ് ഒമാനൂർ ഉത്ഘാടനം ചെയ്തു. ഹനീഫ ഉസ്താദ് പറവണ്ണ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹംസ എഴൂർ, ഇബ്രാഹിം തിരൂർ, ഇബ്രഹിം പരിയാപുരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

താജുദ്ധീൻ ചെമ്പ്ര, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, റഷീദ് ആതവനാട്, ശംസുദ്ധീൻ കുറ്റൂർ, സലാം ചെമ്പ്ര, സലാഹുദ്ധീൻ വെട്ടം, മുനീർ പുത്തനത്താണീ എന്നിവർ സംബന്ധിച്ചു. മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും ജാസിർ കന്മനം നന്ദിയും പറഞ്ഞു.

article-image

drsfrddersf

You might also like

  • Lulu Exchange
  • Straight Forward

Most Viewed