ആലപ്പുഴയിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം ബിജെപിയിൽ ചേർന്നു


ആലപ്പുഴയിലെ സിപിഎം ഏരിയ കമ്മിറ്റിയംഗം ബിജെപിയിൽ ചേർന്നു. ബിബിൻ സി. ബാബുവാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്നാണ് ബിബിനെ സ്വീകരിച്ചത്.

കൃഷ്ണപുരം ഡിവിഷൻ അംഗമാണ് ബിബിൻ. ആലപ്പുഴയിൽ സിപിഎമ്മിൽ വിഭാഗീയത നിലനിൽക്കുന്പോഴാണ് സിപിഎം നേതാവ് ബിജെപിയിലെത്തുന്നത്. കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

article-image

XZASAS

You might also like

  • NEC

Most Viewed