പാലക്കാട്ട് സരിന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ


പി.സരിന്‍ തന്നെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിന്‍റെ പേര് ഐക്യകണ്‌ഠേന അംഗീകരിച്ചു. പാർട്ടി ചിഹ്നത്തിലാകും സരിൻ മത്സരിക്കുക. ഉടന്‍ ജില്ലാ കമ്മിറ്റിയിലും പേര് റിപ്പോര്‍ട്ട് ചെയ്യും. ഇന്ന് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. പാര്‍ട്ടിക്കെതിരേ തുറന്നടിച്ച പി.സരിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. സിപിഎം പറഞ്ഞാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഇതിന് തൊട്ടുപിന്നാലെ സരിൻ പ്രതികരിച്ചു.

article-image

ASAFSDAEQSWAQSWDAQSWAQWS

You might also like

  • Straight Forward

Most Viewed