പോലീസും മാധ്യമങ്ങളും പിന്തുടരുന്നു: സിദ്ദിഖിന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി


കൊച്ചി: പോലീസും മാധ്യമങ്ങളും തന്നെ പിന്തുടരുന്നെന്ന നടന്‍ സിദ്ദിഖിന്‍റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. നിലവിൽ നോർത്ത് പോലീസാണ് കേസന്വേഷിക്കുന്നത്.

തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്ന് കാട്ടിയാണ് സിദ്ദിഖ് പരാതി നൽകിയത്. തന്‍റെ നീക്കങ്ങള്‍ എപ്പോഴും പോലീസ് നിരീക്ഷിക്കുകയാണ്. തന്‍റെ വാഹനത്തെ എപ്പോഴും പോലീസ് പിന്തുടരുന്നു. താൻ അഭിഭാഷകനെ രഹസ്യമായി കാണാൻ പോയപ്പോഴും മാധ്യമങ്ങൾ അവിടെയെത്തി. പോലീസാണ് മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിനൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

article-image

sdgfdsgs

You might also like

  • Straight Forward

Most Viewed