നിവിൻ പോളിക്ക് എതിരായ ബലാത്സംഗ പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും


നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും. ഉറക്കപ്പിച്ചിലാണ് താൻ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാർഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതിയുടെ വാദം. പീഡനം നടന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ചാനലില്‍ പറഞ്ഞ ഒരു തിയതിയുടെ പേരിൽ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

ദുബായിൽ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ആയിരുന്നു താൻ എന്നാണ് നിവിന്റെ വാദം. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

article-image

asADFSADFSFDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed