തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ്


ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ തിരുവനന്തപുരത്ത് ബിജെപിക്ക് ലീഡ്. 13 വോട്ടിനാണ് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നത്. ആദ്യം ശശി തരൂർ വ്യക്തമായ ലീഡ് ഉയർത്തിയെങ്കിലും ഇപ്പോൾ പിന്നോട്ടു പോകുകയാണ്. തപാൽ വോട്ടുകളാണ് എണ്ണുന്നത്. കൗണ്ടിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിംഗ് സൂപ്പർവൈസർ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 

രാവിലെ 11ഓടെ ഏകദേശ ചിത്രം വ്യക്തമാകും. എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിച്ചിട്ടുണ്ടെങ്കിലും ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ അവകാശവാദം.

article-image

adsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed