ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​വ​ല​ഭൂ​രി​പ​ക്ഷം ക​ട​ന്ന് എ​ന്‍​ഡി​എ ലീ​ഡ്


ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവലഭൂരിപക്ഷം കടന്ന് എന്‍ഡിഎ ലീഡ്. 297 സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് ലീഡുണ്ട്. ബിജെപിക്ക് ഒറ്റക്ക് 249 സീറ്റുകളില്‍ ലീഡ് നേടാനായി. 160 സീറ്റില്‍ മാത്രമാണ് ഇന്ത്യാ സഖ്യം ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ക്ക് 18 സീറ്റുകളിലാണ് ലീഡുള്ളത്. എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിച്ചിട്ടുണ്ടെങ്കിലും ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യാ സഖ്യം. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ അവകാശവാദം.

അതേസമയം പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരും മുന്പ് തന്നെ എന്‍ഡിഎ സഖ്യം ഇന്ത്യാ സഖ്യത്തേക്കാൾ ബഹുദൂരം മുന്നിലാണ്. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed