ശ്രീലങ്കൻ സൈന്യം സംഘടിപ്പിച്ച മോട്ടോർ സ്‌പോർട്‌സ്‌ പരിപാടിക്കിടെ റേസിങ്‌ കാർ കാണികൾക്കിടയിലേക്ക്‌ പാഞ്ഞുകയറി ഏഴ് മരണം


ശ്രീലങ്കൻ സൈന്യം സംഘടിപ്പിച്ച മോട്ടോർ സ്‌പോർട്‌സ്‌ പരിപാടിക്കിടെ റേസിങ്‌ കാർ കാണികൾക്കിടയിലേക്ക്‌ പാഞ്ഞുകയറി ഏഴുപേർ മരിച്ചു. 21 പേർക്ക്‌ പരിക്കേറ്റു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫോക്‌സ്‌ഹിൽ സർക്യൂട്ടിലെ സുരക്ഷിതമല്ലാത്ത ട്രാക്കിലായിരുന്നു മത്സരം. ട്രാക്കിന്‌ സമീപം ജനക്കൂട്ടം നിലയുറപ്പിക്കുകയും ചെയ്‌തിരുന്നു. ഇവർക്കിടയിലേക്കാണ്‌ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്‌. 

27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ ഏഴ് പേർ മരിച്ചതായും സൈനിക വക്താവ് നിഹാൽ തൽദുവ പറഞ്ഞു. കോവിഡും ദ്വീപിന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണം അഞ്ച് വർഷത്തിനിടെ ആദ്യമായാണ്‌ പരിപാടി നടത്തിയത്‌. മോട്ടോർസ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനായി കാണികളെ സൗജന്യമായി പ്രവേശിപ്പിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌.

article-image

രപരപുര

You might also like

Most Viewed