ചൈനയിൽ ആറ്‌ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കൂടി വിസരഹിത പ്രവേശനം


ആറ്‌ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക്‌ കൂടി വിസരഹിത പ്രവേശനം പ്രഖ്യാപിച്ച്‌ ചൈന. സ്വിറ്റ്‌സർലൻഡ്‌, അയർലൻഡ്‌, ഹങ്കറി, ഓസ്‌ട്രിയ, ബെൽജിയം, ലക്‌സംബർഗ്‌ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്‌ വിസയില്ലാതെ പ്രവേശനം അനുവദിച്ചത്‌. ആദ്യഘട്ടത്തിൽ 15 ദിവസത്തേക്കാണ്‌ പ്രവേശനം. 

മാർച്ച്‌ 14 മുതൽ നവംബർ 30 വരെയാണ്‌ ബിസിനസ്‌, ടൂറിസം, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക എന്നിവയ്‌ക്കായി ചൈനയിലേക്ക്‌ പ്രവേശിക്കാൻ അനുമതിയുള്ളത്‌. നേരത്തെ ഫ്രാൻസ്‌, ജർമനി, ഇറ്റലി, നെതർലൻഡ്‌സ്‌, സ്‌പെയിൻ, സിങ്കപ്പുർ, മലേഷ്യ, ബ്രൂണെ രാജ്യങ്ങളിലെ പൗരന്മാർക്കും വിസരഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു.

തായ്‌ലൻഡും ചൈനയുമായി വിസയുടെ കാര്യത്തിൽ ഉണ്ടാക്കിയ ധാരണയും ഈ ജനുവരിയിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം ഇരു രാജ്യങ്ങളിലെ പൗരന്മാർക്കും വിസയില്ലാതെ 30 ദിവസം വരെ പരസ്‌പരം സന്ദർശനം നടത്താം. ആറ്‌ മാസത്തിനിടയിൽ പരമാവധി 90 ദിവസം വരെ ഇത്തരത്തിൽ ഇരു രാജ്യങ്ങളിലും താമസിക്കാം. പുതിയ പ്രഖ്യാപനങ്ങൾക്ക്‌ ശേഷം ഫ്രാൻസ്‌, ജർമനി, മലേഷ്യ, സിങ്കപ്പുർ രജ്യങ്ങളിൽനിന്ന്‌ ചൈന സന്ദർശിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിരുന്നു. അവധിക്കാലത്ത് ഈ രാജ്യങ്ങളിൽനിന്ന്‌ 3.23 ദശലക്ഷം സഞ്ചാരികളാണ്‌ ചൈനയിലേക്ക്‌ എത്തിയത്‌.

 

article-image

zxcxzc

You might also like

  • Lulu Exchange
  • Straight Forward

Most Viewed