സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്തു
പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീന്‍ ഡോ എം കെ നാരായണനും അസി. വാര്‍ഡന്‍ ഡോ കാന്തനാഥനും സസ്‌പെന്‍ഷന്‍. വിഷയത്തില്‍ വീഴ്ച പറ്റിയില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിന് ഇവര്‍ നല്‍കിയ മറുപടി ചാന്‍സലര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി.
മരണം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ടുവെന്നും നിയമപരമായാണ് എല്ലാം ചെയ്തതെന്നുമാണ് ഇരുവരും മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്. വൈകിയെങ്കിലും ഇരുവർക്കുമെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി. ഡീനിനും അസി. വാര്‍ഡനുമെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് പറഞ്ഞു. ഇരുവരെയും പ്രതിചേർക്കണമെന്നും സിദ്ധാർത്ഥിന്റെ അമ്മാവൻ പറഞ്ഞു.
sdaadsadsadsadsads
