പടിഞ്ഞാറൻ ജർമനിയിൽ വയോജന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നാലു മരണം
പടിഞ്ഞാറൻ ജർമനിയിൽ വയോജന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. 21 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
നോർത്ത് റൈൻ−വെസ്റ്റ്ഫാലിയയിലെ ബെഡ്‌ബർഗ്−ഹൗവിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഒരു അഗ്നിശമനസേനാംഗത്തിനും പോലീസുകാരനും പരിക്കേറ്റു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല.
ോോേ്്
