നേപ്പാളി കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച പ്രചണ്ഡ


നേപ്പാളിൽ നാടകീയ രാഷ്‌ട്രീയ നീക്കവുമായി പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ. നേപ്പാളി കോൺഗ്രസുമായുള്ള 15 മാസത്തെ സഖ്യം അവസാനിപ്പിച്ച പ്രചണ്ഡ, മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പാർട്ടിയായ സിപിഎൻ−യുഎംഎല്ലുമായി സഖ്യം രൂപവത്കരിച്ചു. ഇന്നലെ മൂന്നു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പദം ഗിരി (സിപിഎം−യുഎംഎൽ), ഹിത് ബഹാദൂർ തമാംഗ് (സിപിഎൻ−മാവോയിസ്റ്റ് സെന്‍റർ), ദോൽ പ്രസാദ് അര്യാൽ (ആർഎസ്പി) എന്നിവരാണു പുതിയ മന്ത്രിമാർ. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചിട്ടില്ല. സിപിഎൻ−യുഎംഎൽ, സിപിഎൻ−മാവോയിസ്റ്റ് സെന്‍റർ, ആർഎസ്പി, ജെഎസ്പി കക്ഷികൾക്ക് 142 അംഗങ്ങളുണ്ട്. 275 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 138 പേരുടെ പിന്തുണയാണ്. പ്രചണ്ഡയുടെ സിപിഎൻ (മാവോയിസ്റ്റ് സെന്‍റർ) പാർട്ടിയും ഷേർ ബഹാദൂർ ദുബെ നയിക്കുന്ന നേപ്പാളി കോൺഗ്രസും തമ്മിൽ ഏതാനും മാസമായി ഭിന്നതയിലായിരുന്നു. 

പ്രധാനമന്ത്രിയുമായി നേപ്പാളി കോൺഗ്രസ് സഹകരിക്കാത്ത സാഹചര്യത്തിൽ തങ്ങൾ പുതിയ സഖ്യമുണ്ടാക്കുകയായിരുന്നുവെന്ന് സിപിഎൻ−മാവോയിസ്റ്റ് സെക്രട്ടറി ഗണേഷ് ഷാ പറഞ്ഞു. 2022 ഡിസംബർ 25നു നേപ്പാളി കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് മൂന്നാം തവണ പ്രചണ്ഡ പ്രധാനമന്ത്രിയായത്. സഭയിലെ വലിയ ഒറ്റക്കക്ഷി നേപ്പാളി കോൺഗ്രസാണ്.  പ്രചണ്ഡയ്ക്കെതിരേ രൂക്ഷ വിമർശനം നടത്തുന്നയാളാണ് കെ.പി. ശർമ ഒലി. സിപിഎൻ−യുഎംഎലിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിയെ പിന്തുണയ്ക്കാത്തതിന്‍റെ പേരിൽ കഴിഞ്ഞ വർഷം കെ.പി. ശർമ ഒലി പ്രചണ്ഡ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ചില പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം സംബന്ധിച്ച് ധനമന്ത്രിയും നേപ്പാളി കോൺഗ്രസ് നേതാവുമായി മഹതും പ്രധാനമന്ത്രി പ്രചണ്ഡയും ഭിന്നതയുണ്ടായിരുന്നു. 

ദേശീയ അസംബ്ലി ചെയർമാനായി നേപ്പാളി കോൺഗ്രസിലെ കൃഷ്ണ സിതൗലയെ നിയമിക്കണമെന്ന് ഷേർ ബഹാദൂർ ദുബെ ആവശ്യപ്പെട്ടതു ഭിന്നത രൂക്ഷമാക്കി. 275 അംഗ സഭയിൽ നേപ്പാളി കോൺഗ്രസിന് 89 സീറ്റാണുള്ളത്. ഒലിയുടെ സിപിഎൻ−യുഎംഎൽ 78 സീറ്റോടെ രണ്ടാം സ്ഥാനത്തുണ്ട്. പ്രചണ്ഡയുടെ സിപിഎൻ−മാവോയിസ്റ്റ് സെന്‍ററിന് 32 അംഗങ്ങളുണ്ട്.

article-image

qwdqwer

You might also like

Most Viewed