യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രൈമറിയിൽ ഡോണൾഡ് ട്രംപിന് തോൽവി
യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രൈമറിയിൽ ഡോണൾഡ് ട്രംപിന് തോൽവി. ഞായറാഴ്ച വാഷിംഗ്ടണ്‍ ഡിസിയിൽ നടന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യൽ പ്രൈമറിയിൽ ഇന്ത്യന്‍ വംശജയും യുഎന്‍ മുന്‍ അംബാസഡറുമായ നിക്കി ഹേലി വിജയിച്ചു. സ്വന്തം സ്റ്റേറ്റായ സൗത് കരോലൈനയിൽ പോലും വിജയിക്കാന്‍ കഴിയാതിരുന്ന നിക്കിയുടെ ആദ്യ വിജയമാണിത്. നിക്കി 63 ശതമാനം വോട്ടുകൾ നേടിയെന്നാണ് റിപ്പോർട്ട്.
എന്നാൽ നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയാകാനാണ് സാധ്യത. ഇതിന് മുമ്പ് നടന്ന എട്ട് പ്രൈമറികളിലും ഡോണൾഡ് ട്രംപാണ് വിജയിച്ചത്. കഴിഞ്ഞദിവസം മിഷിഗന്‍, ഇഡാഹോ സ്റ്റേറ്റുകളിൽ നടന്ന പ്രൈമറിയിൽ ട്രംപ് മികച്ച വിജയം നേടിയിരുന്നു. ഡെമോക്രാറ്റിനായി നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെയാകും മത്‌സര രംഗത്തുണ്ടാവുക.
sfgsgsrg
